മലമ്പുഴയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു
പ്രതിയായ സതീഷ് ഒളിവിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്.
മലമ്പുഴയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സതീഷ് ഒളിവിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകന്‍ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഈ തര്‍ക്കത്തിനിടെയാണ് സതീഷ് രണ്ടാനച്ഛനെ കത്തി ഉപയോ?ഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. വിനോദ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി വീട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. വിനോദിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.