ഇടുക്കിയിൽ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭ‍ർത്താവ് സ്വയം വെടിവച്ച് മരിച്ചു

ഇടുക്കിയിൽ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭ‍ർത്താവ് സ്വയം വെടിവച്ച് മരിച്ചു  പുറ്റടി കടുക്കസിറ്റി സ്വദേശി സന്തോഷാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ശ്രീജയെ പോസ്റ്റ് ഓഫീസിന് പുറത്തേക്ക് വലിച്ചിറക്കിയ സന്തോഷ്, കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

ഇടുക്കി: ഇടുക്കിയിൽ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭ‍ർത്താവ് സ്വയം വെടിവച്ച് മരിച്ചു  പുറ്റടി കടുക്കസിറ്റി സ്വദേശി സന്തോഷാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം . കുഴിതൊളു പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ് ശ്രീജ. രാവിലെ ഓഫീസ് തുറന്നതിന് തൊട്ടുപിന്നാലെ സന്തോഷ് ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെ ശ്രീജയെ പോസ്റ്റ് ഓഫീസിന് പുറത്തേക്ക് വലിച്ചിറക്കിയ സന്തോഷ്, കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

ശ്രീജയുടെ നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയതോടെ സന്തോഷ് കൈവശമുണ്ടായിരുന്ന തോക്ക് നാട്ടുകാർക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നു