ഫേസ്ബുക്ക് പേജ് വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ യുവാവിന് പണം നഷ്ടമായി ; ഡ്രോണ്‍ ക്യാമറയ്ക്ക് പകരം ലഭിച്ചത് കുപ്പിവെള്ളം
ഫേസ്ബുക്ക് പേജ് വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ യുവാവിന് പണം നഷ്ടമായി ; ഡ്രോണ്‍ ക്യാമറയ്ക്ക് പകരം ലഭിച്ചത് കുപ്പിവെള്ളം
മൂന്ന് ദിവസത്തിനുള്ളില്‍ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം കൊറിയര്‍ ചാര്‍ജായി 200 രൂപയും പിന്നീട് പാര്‍സല്‍ ലഭിച്ച ശേഷം ബാക്കി 2000 രൂപയും യുവാവ് നല്‍കുകയായിരുന്നു.
Jul 26, 2026, 18:23 IST
'ഇന്റോ ഗാഡ്ജെറ്റ്‌സ്' എന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് യുവാവ് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തത് .ഇതു വഴി യുവാവിന് 2200 രൂപയാണ് നഷ്ടമായത്.
ഫേസ്ബുക്കില്‍ റീല്‍ കണ്ട് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്ത പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവിന് കിട്ടിയത് രണ്ട് കുപ്പിവെള്ളം. 'ഇന്റോ ഗാഡ്ജെറ്റ്‌സ്' എന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് യുവാവ് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തത് .ഇതു വഴി യുവാവിന് 2200 രൂപയാണ് നഷ്ടമായത്.
മൂന്ന് ദിവസത്തിനുള്ളില്‍ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം കൊറിയര്‍ ചാര്‍ജായി 200 രൂപയും പിന്നീട് പാര്‍സല്‍ ലഭിച്ച ശേഷം ബാക്കി 2000 രൂപയും യുവാവ് നല്‍കുകയായിരുന്നു. എന്നാല്‍ പാര്‍സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് മാത്രം ഓര്‍ഡറുകള്‍ ചെയ്യണമെന്നും പൊലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കി.