അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌  യുവാവ് മരിച്ചു

 

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്(37) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഷഫീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 

കടുത്ത രോഗലക്ഷണങ്ങളെ തുടർന്ന് യുവാവിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.