ബന്ധുവിന്റെ പുതിയ വീട് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണു യുവാവ് മരിച്ചു
ബന്ധുവിന്റെ പുതിയ വീട് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണു യുവാവ് മരിച്ചു
രണ്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീണ രാജേഷ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
Aug 18, 2026, 07:49 IST
കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു
കെട്ടിടം വൃത്തിയാക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. പാറശാല ആറാട്ടുകുഴി ചടയമംഗലത്ത് രാജേഷ് (40)ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു
ബെംഗളൂരുവില്‍ പിതൃസഹോദര പുത്രന്റെ പുതുതായി നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടയായിരുന്നു അപകടം. രണ്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീണ രാജേഷ് തല്‍ക്ഷണം മരിക്കുകയായിരുന്നു.