ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു

കഴിഞ്ഞ മാസം 14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

 

വര്‍ക്കല ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.

ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു. വര്‍ക്കല ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം