ഹോണ്‍ കേട്ട് ഭയന്ന് ബൈക്കിന്‍റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
പത്തനാപുരം പട്ടാഴിയില്‍ ടിപ്പറിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനും ദാരുണാന്ത്യം.പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ വിനിത് ഭവനില്‍ 29 കാരൻ വിനീത് ആണ് മരിച്ചത്.
Jun 25, 2026, 14:52 IST
ആറാട്ടുപുഴയെത്തിയപ്പോള്‍ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോണ്‍ കേട്ടു ഭയന്ന വിനീത് ബൈക്ക് വശത്തേക്കു തിരിക്കുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൊല്ലം.പത്തനാപുരം പട്ടാഴിയില്‍ ടിപ്പറിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനും ദാരുണാന്ത്യം.പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ വിനിത് ഭവനില്‍ 29 കാരൻ വിനീത് ആണ് മരിച്ചത്.
ഇന്നലെ രാത്രി 7ന് ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പട്ടാഴി ജംഗ്ഷനില്‍ നിന്നും ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി കടന്നു പോവുകയായിരുന്നു.
ആറാട്ടുപുഴയെത്തിയപ്പോള്‍ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോണ്‍ കേട്ടു ഭയന്ന വിനീത് ബൈക്ക് വശത്തേക്കു തിരിക്കുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങി.
സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധാമണിയാണ് വിനീതിന്റെ അമ്മ. അതുല്യ ഭാര്യയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബോഡി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.