12 വർഷം മുൻപ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
12 വർഷം മുൻപ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേരാവള്ളി പെരുമുഖത്ത് വടക്കതില്‍ ജെയിംസ് (60) ആണ് മരിച്ചത്.വീട്ടുമുറ്റത്തുവെച്ച് അണലിയാണ് ഇദ്ദേഹത്തെ കടിച്ചത്. തുടർന്ന്, നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
Updated: Apr 27, 2026, 10:11 IST
തലയില്‍ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. അഞ്ചുവർഷത്തോളം അബോധാവസ്ഥയിലായിരുന്നു
കായംകുളം: 12 വർഷം മുൻപ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേരാവള്ളി പെരുമുഖത്ത് വടക്കതില്‍ ജെയിംസ് (60) ആണ് മരിച്ചത്.വീട്ടുമുറ്റത്തുവെച്ച് അണലിയാണ് ഇദ്ദേഹത്തെ കടിച്ചത്. തുടർന്ന്, നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പിന്നീട് ഗുരുതരമായ ശാരീരികപ്രശ്നങ്ങളും പക്ഷാഘാതവുമുണ്ടായി. തലയില്‍ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. അഞ്ചുവർഷത്തോളം അബോധാവസ്ഥയിലായിരുന്നു.. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ ജെയിംസ് ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു