ബാറില്‍ തര്‍ക്കം : യുവാവിനെ നാലംഗ സംഘം മര്‍ദിച്ച്‌ കൊന്നു

ബാറില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊന്നു.കുമ്പളങ്ങി വലിയപറമ്പ് കുഞ്ഞുമോന്റെ മകൻ നിധിൻ (30) ആണ് എഴുപുന്ന പാലസ് ബാറിനു മുന്നില്‍ മർദനമേറ്റു കൊല്ലപ്പെട്ടത്.

 

നിധിൻ നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രണ്ട് ബൈക്കുകളിലായി ബാറിലെത്തിയത്. മദ്യം കഴിക്കുന്നതിനിടെ ഇവരുമായി വാക്കു തർക്കത്തില്‍ ഏർപ്പെട്ടു

അരൂർ: ബാറില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊന്നു.കുമ്പളങ്ങി വലിയപറമ്പ് കുഞ്ഞുമോന്റെ മകൻ നിധിൻ (30) ആണ് എഴുപുന്ന പാലസ് ബാറിനു മുന്നില്‍ മർദനമേറ്റു കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ(27), കുന്നേല്‍ വീട്ടില്‍ ഷിനു(29) എഴുപുന്ന തെക്ക് അറയ്ക്കല്‍ അനില്‍ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളില്‍ നിന്നായി അരൂർ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം. നിധിൻ നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രണ്ട് ബൈക്കുകളിലായി ബാറിലെത്തിയത്. മദ്യം കഴിക്കുന്നതിനിടെ ഇവരുമായി വാക്കു തർക്കത്തില്‍ ഏർപ്പെട്ടു. ബാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് മടങ്ങാൻ ബൈക്കിലിരിക്കുമ്പോള്‍ പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിനും വയറിനും ചവിട്ടുകയുമായിരുന്നു.

നിധിൻ അബോധവാസ്ഥയിലായതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.