മരടില്‍ നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

 

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സെബാസ്റ്റ്യനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

മരടില്‍ താമസിക്കുന്ന നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ(53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ മറയത്തെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും അവര്‍ അത് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സെബാസ്റ്റ്യനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മരട് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.