പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍
പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് കസ്റ്റഡിയില്‍ .കക്കാടം പൊയില്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
Updated: Mar 13, 2026, 15:51 IST
യുവതിയെ വിശ്വസത്തിലെടുക്കാൻ ഗുരുവായൂർ അമ്പലനടയ്‌ക്ക് പുറത്ത് വച്ചായി വിവാഹം. അതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും കുട്ടിയുണ്ടാവുകയും ചെയ്തു
തൃശ്ശൂർ: പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് കസ്റ്റഡിയില്‍ .കക്കാടം പൊയില്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
തൃശൂർ സ്വദേശിയായ 21 കാരിയും ഷാഹുല്‍ ഹമീദും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. പരിചയം ഒടുവില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു. വിവാഹത്തിന് മുൻപ് ഒരിക്കലും മതം മാറുന്ന കാര്യം ഷാഹുല്‍ ഹമീദ് പറഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു.
യുവതിയെ വിശ്വസത്തിലെടുക്കാൻ ഗുരുവായൂർ അമ്പലനടയ്‌ക്ക് പുറത്ത് വച്ചായി വിവാഹം. അതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും കുട്ടിയുണ്ടാവുകയും ചെയ്തു. വിവാഹത്തിന് ശേഷം മതം മാറാൻ യുവാവിന്റെ വീട്ടുകാർ നിരന്തരം സമ്മർദ്ദം ചെലുത്താൻ തുടങ്ങി.അതിനു ശേഷമാണ് പരാതിയിയുമായി യുവതി എത്തിയത്