സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.പത്തനംതിട്ട ചെങ്ങറ സ്വദേശി വിഷ്ണുശങ്കറിനെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്
സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹിതയും കുഞ്ഞിന്റെ മാതാവുമായ യുവതി വിഷ്ണുശങ്കറിനെ പരിചയപ്പെടുന്നത്
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.പത്തനംതിട്ട ചെങ്ങറ സ്വദേശി വിഷ്ണുശങ്കറിനെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിരണ്ടുകാരനായ വിഷ്ണു ശങ്കർ മാസങ്ങളോളം പലസ്ഥലങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്തെന്ന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹരിപ്പാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പല സ്ഥലങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്തെന്നും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു എന്നുമാണ് യുവതിയുടെ പരാതി. തന്റെ നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നും യുവതി പരാതിയില്‍ പറയുന്നു. ഫോണിലുള്ള ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. വീട്ടിലെത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരി ഏഴ് മുതല്‍ ജൂണ്‍ വരെ പലയിടത്തു വച്ചായി കണ്ടുമുട്ടി ബലാല്‍സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹിതയും കുഞ്ഞിന്റെ മാതാവുമായ യുവതി വിഷ്ണുശങ്കറിനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട കാലത്ത് തന്നെ ഒരു ഫോണും പണവും കൈക്കലാക്കി.പിന്നീട് കാറില്‍ യാത്ര ചെയ്തപ്പോള്‍ ഫോട്ടോ എടുത്തു. പിന്നീട് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വച്ചും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയും ലൈംഗികമായി ചൂഷണം ചെയ്തു.ഇതിനിടെ നഗ്നചിത്രങ്ങള്‍ പകർത്തി സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.ചെയ്തു.കഴിഞ്ഞ ഏഴാംതീയതി രാത്രി യുവതിയുടെ വീടിൻറെ ജനലിന് അരികില്‍ വന്ന് കൊല്ലുമെന്നും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇതോടെയാണ് മലയാലപ്പുഴ പൊലീസിനെ സമീപിച്ചതും ഹരിപ്പാട്ട് നിന്ന് പിടികൂടിയതും.