'പ്രേതബാധ' ഒഴിപ്പിക്കാൻ എന്ന പേരിലെത്തി 16കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിലെത്തി പീഡനം നടത്തിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജ് ആണ് പൊലീസിന്റെ പിടിയിലായത്.
Updated: Jul 22, 2026, 12:16 IST
പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ബാധ ഒഴിപ്പിക്കാനായി തന്റെ വീട്ടിലേക്ക് വരണമെന്നുമായിരുന്നു പ്രതി പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞത്.
മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിലെത്തി പീഡനം നടത്തിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജ് ആണ് പൊലീസിന്റെ പിടിയിലായത്. കുട്ടിക്ക് പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്താണെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു.ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺസുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെയാണ് പീഡിപ്പിച്ചത്
പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ബാധ ഒഴിപ്പിക്കാനായി തന്റെ വീട്ടിലേക്ക് വരണമെന്നുമായിരുന്നു പ്രതി പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞത്. ഇതേ തുടർന്ന് പെൺകുട്ടി എത്തിയതിനിടെ സിറാജ് മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി വിവരം അറിയിച്ചതോടെ അമ്മ ചിറ്റൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.