അന്‍വര്‍ സാദത്ത് എംഎൽഎയ്ക്കെതിരെ വധഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍
ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം ജെ ജോബിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ജോബി.
Oct 22, 2026, 18:06 IST
കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം ജെ ജോബിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ജോബി.
ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ എംഎല്‍എക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയത്. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വധഭീഷണിക്ക് കാരണമായത്.