റാന്നിയിൽ 13-കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍

പതിമൂന്നുകാരിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ വാങ്ങി ബ്ലാക്മെയ്ല്‍ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റുചെയ്തു.റാന്നി വൈക്കം വിളയില്‍ ലക്ഷംവീട്ടില്‍ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്.

 
ഇയാളുടെ ഫോണില്‍ ധാരാളം പെണ്‍കുട്ടികളുടെ ഫോട്ടോകളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി.

റാന്നി: പതിമൂന്നുകാരിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ വാങ്ങി ബ്ലാക്മെയ്ല്‍ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റുചെയ്തു.റാന്നി വൈക്കം വിളയില്‍ ലക്ഷംവീട്ടില്‍ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്.

2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റുചെയ്യുകയും പെണ്‍കുട്ടിയുടെ അർധനഗ്നചിത്രം കൈക്കലാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങള്‍ വാങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ വിവരം പോലീസില്‍ അറിയിച്ചു. തുടർന്ന് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണം നടക്കുന്നതിനിടെ പ്രതി പെണ്‍കുട്ടിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പത്തനംതിട്ട സൈബർസെല്‍ ആണ് പ്രതിയെ കണ്ടെത്തിയത്.

ഇയാളുടെ ഫോണില്‍ ധാരാളം പെണ്‍കുട്ടികളുടെ ഫോട്ടോകളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ബന്ധപ്പെട്ടിട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.

പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി, പോലീസ് ഉദ്യോഗസ്ഥരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.