മദ്യലഹരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍
മദ്യലഹരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.പ്രതിയായ വെട്ടുതുറ സ്വദേശി ജിനേഷിനെയാണ് (21) കഠിനംകുളം പൊലീസ് പിടികൂടിയത്
പമ്പിന് മുന്നില്‍ സംസാരിച്ചു നില്‍ക്കവേ സൈക്കിളില്‍ എത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന സ്റ്റീല്‍ കത്തികൊണ്ട് ജോയലിന്റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു
തിരുവനന്തപുരം: മദ്യലഹരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.പ്രതിയായ വെട്ടുതുറ സ്വദേശി ജിനേഷിനെയാണ് (21) കഠിനംകുളം പൊലീസ് പിടികൂടിയത്
തീരദേശ പാതയില്‍ കഠിനംകുളത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരനായ ജോയല്‍ ജോസഫിനെയാണ് (20) കൊലപ്പെടുത്താൻ ശ്രമിച്ചത്. പമ്പിന് മുന്നില്‍ സംസാരിച്ചു നില്‍ക്കവേ സൈക്കിളില്‍ എത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന സ്റ്റീല്‍ കത്തികൊണ്ട് ജോയലിന്റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു.ഗുരുതരമായി മുറിവേറ്റ ജോയലിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ആളുകൂടിയതോടെ പ്രതിയായ ജിനേഷ് സൈക്കിളില്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ പൊലീസ് രാത്രി തന്നെ പിടികൂടി.ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെട്ടിയ പ്രതിയെ കണ്ട് പരിചയം മാത്രമേ ഉള്ളൂ എന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് ജോയല്‍ പൊലീസിനോട് പറഞ്ഞത്.