വോട്ടർ പട്ടികയിൽ പേരില്ല ; മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല. പൊന്നുരുന്നി സി.കെ.സി എൽ.പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു മമ്മൂട്ടി കഴിഞ്ഞ തവണ വരെ വോട്ട് ചെയ്തിരുന്നത്.

 

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല. പൊന്നുരുന്നി സി.കെ.സി എൽ.പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു മമ്മൂട്ടി കഴിഞ്ഞ തവണ വരെ വോട്ട് ചെയ്തിരുന്നത്.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 1,32,83,789 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുന്നത്. 17,046 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരു ട്രാൻസ്ജെൻഡറുമടക്കം 36,620 സ്ഥാനാർഥികളാണുള്ളത്. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

പ്രശ്നബാധിത ബൂത്തുകളിലക്കം പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 15,422 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13നാണ് വോട്ടെണ്ണൽ.

അതേസമയം, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ര​ണ്ടാം ഘ​ട്ടത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് ന​ട​ക്കു​ന്ന തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള ഏ​ഴ്​ ജി​ല്ല​ക​ളി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം ഇന്ന് അ​വ​സാ​നി​ക്കും. വൈ​കി​ട്ട്​ ആ​റി​ന്​​ പ​ര​സ്യ​പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ അ​വ​സാ​നി​ക്കും. നാളെ നി​ശ​ബ്​​ദ പ്ര​ചാ​ര​ണം. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ 1,53,78,927 പേ​രാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​ധി​യെ​ഴു​തു​ക.