ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി നടൻ മമ്മൂട്ടി

 ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിൽ സന്ദർശനം നടത്തി നടൻ മമ്മൂട്ടി. കഴിഞ്ഞദിവസം നടന്ന ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും മമ്മൂട്ടിക്ക് എത്താൻ സാധിച്ചിരുന്നില്ല.

 

 തൃശൂർ: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിൽ സന്ദർശനം നടത്തി നടൻ മമ്മൂട്ടി. കഴിഞ്ഞദിവസം നടന്ന ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും മമ്മൂട്ടിക്ക് എത്താൻ സാധിച്ചിരുന്നില്ല.

ഞായറാഴ്ച ചേറൂർ ഗാന്ധിനഗറിലെ വീട്ടിലെത്തിയ മമ്മൂട്ടി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചാണ് നടൻ മടങ്ങിയത്. നിർമാതാവ് ആന്‍റോ ജോസഫും നടനൊപ്പമുണ്ടായിരുന്നു. നേരത്തെ, മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നതെന്നാണ് ഗോപാലകൃഷ്ണൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

മമ്മൂട്ടിക്കൊപ്പം തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവും ഗോപാലകൃഷ്ണൻ പങ്കുവെച്ചിരുന്നു. സ്‌നേഹവും സൗഹൃദവും സ്വാഭാവികമാണെന്നും എന്നാൽ എളിമ അപൂർവമാണെന്നും ഗോപാലകൃഷ്ണൻ കുറിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടി, പട്ടേല്‍ പ്രതിമ സന്ദർശിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.