ശബരിമല പതിനെട്ടാം പടിയിൽ അവശയായി മാളികപ്പുറം; സഹായവുമായി കുതിച്ചെത്തി പോലീസ്, ഫയർ ഫോഴ്‌സ് സേനാഗംങ്ങൾ
മകരവിളക്ക് മഹോത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം ഇന്ന് തുറന്നു. ശബരീശനെ കാണാൻ എത്തിയ 65 വയസോളം പ്രായമുള്ള തമിഴ്നാട്ടിൽ നിന്നെത്തിയ മാളികപ്പുറം പതിനെട്ടാം പടി എത്തിയപ്പോൾ ക്ഷീണം കാരണം അവശയായി. കൊടിമരം ഡ്യൂട്ടി പോയിന്റിൽ ഉണ്ടായിരുന്ന ഡി വൈ എസ് പി പ്രമോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശ് എന്നിവർ ചേർന്ന് മാളികപുറത്തെ എമർജൻസി മെഡിക്കൽ ടീമിനടുത്ത് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി
Dec 31, 2025, 09:42 IST
ശബരിമല : മകരവിളക്ക് മഹോത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം ഇന്ന് തുറന്നു. ശബരീശനെ കാണാൻ എത്തിയ 65 വയസോളം പ്രായമുള്ള തമിഴ്നാട്ടിൽ നിന്നെത്തിയ മാളികപ്പുറം പതിനെട്ടാം പടി എത്തിയപ്പോൾ ക്ഷീണം കാരണം അവശയായി. കൊടിമരം ഡ്യൂട്ടി പോയിന്റിൽ ഉണ്ടായിരുന്ന ഡി വൈ എസ് പി പ്രമോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശ് എന്നിവർ ചേർന്ന് മാളികപുറത്തെ എമർജൻസി മെഡിക്കൽ ടീമിനടുത്ത് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഉയർന്ന രക്തസമ്മർദമായിരുന്നു മാളികപുറത്തിന്. ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ ദർശനം നടത്തി മടങ്ങി.