തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമം ; 67-കാരൻ പിടിയിൽ
വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി മലേഷ്യയിലേക്ക് പോകാൻ ശ്രമിച്ച മലേഷ്യൻ പൗരൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. മലേഷ്യൻ പൗരനായ ഹാദർ അലി ബിൻ ഹുസൈൻ (67) ആണ് എമിഗ്രേഷൻ അധികൃതരുടെ
വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി മലേഷ്യയിലേക്ക് പോകാൻ ശ്രമിച്ച മലേഷ്യൻ പൗരൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. മലേഷ്യൻ പൗരനായ ഹാദർ അലി ബിൻ ഹുസൈൻ (67) ആണ് എമിഗ്രേഷൻ അധികൃതരുടെ പരിശോധനയിൽ കുടുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് പുറപ്പെടേണ്ട മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യാനിരിക്കെയാണ് ഇയാളെ പിടികൂടിയത്.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയങ്കുടി വിലാസത്തിലുള്ള ഇന്ത്യൻ പാസ്പോർട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മലേഷ്യയിൽ കുടുംബമുള്ള ഇയാൾ തമിഴ്നാട്ടിൽനിന്ന് വിവാഹം കഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ വിലാസത്തിലുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കിയതെന്നാണ് വിവരം. എമിഗ്രേഷൻ പരിശോധനയിലാണ് പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.