മലയാറ്റൂര്‍ കൊലപാതകം; സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം
എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തില്‍ പൊലീസിനെതിരെ കുടുംബം. പൊലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു.കാണാതാവുമ്ബോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളത്.
കേസില്‍ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചിരുന്നു. കൂട്ടുകാരന് പെണ്‍സുഹൃത്തില്‍ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തില്‍ പൊലീസിനെതിരെ കുടുംബം. പൊലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു.കാണാതാവുമ്ബോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളത്. പൊലീസിന്‍റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബത്തിന്‍റെ ആരോപണം.
കേസില്‍ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചിരുന്നു. കൂട്ടുകാരന് പെണ്‍സുഹൃത്തില്‍ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.ചിത്രപ്രിയയുടെ ബന്ധുവായ ശരത് ലാല്‍ എന്ന യുവാവാണ് പോലീസിന്റെ കണ്ടെത്തലുകളില്‍ സംശയമുന്നയിച്ച് ഇൻസ്റ്റഗ്രാമില്‍ വീഡിയോയുമായെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞ കാര്യങ്ങളില്‍ പലതിലും കളവ് ഉണ്ടെന്നും ശരത് പറയുന്നു.പോലീസ് പുറത്തുവിട്ട പള്ളിയുടെ മുന്നില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല. അത് വേറെ ഏതോ ആള്‍ക്കാരണെന്നും അത് ആരാണെന്ന് കണ്ടെത്തണമെന്നും എന്തിനാണ് ആ സമയത്ത് അവർ അവിടെ എത്തിയതെന്ന് പരിശോധിക്കണമെന്നും ശരത് പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ചിത്രപ്രിയ മരിച്ചത് ഏകദേശം ഏഴുമണിക്കും എട്ടിനും ഇടയിലാണെന്നും അദ്ദേഹം പറയുന്നു. അയ്യപ്പൻവിളക്ക് നടക്കുന്ന സമയം ആയതിനാല്‍ പെണ്‍കുട്ടി ആ പരിപാടിയിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അവളെ കാണാനില്ലെന്ന് അറിഞ്ഞതോടെ അന്നു തന്നെ പോലീസില്‍ പരാതി നല്‍കി.
പോലീസില്‍ നിന്നും സൈബർസെല്ലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് മലയാറ്റൂർ പെട്രോള്‍ പമ്ബിന് അടുത്താണ് അവസാനമായി മൊബൈല്‍ സിഗ്നല്‍ ഉണ്ടായിരുന്നതെന്ന് കാണിച്ചത്. തുടർന്ന് അവിടെ സമീപപ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി. എന്നാല്‍ യാതൊന്നും അവിടുന്ന് ലഭിച്ചില്ല. പോലീസ് നല്‍കിയതില്‍ പല തെറ്റായ കാര്യങ്ങളും കുടുംബം വിശ്വസിച്ചു. പല സിസിടിവി ദൃശ്യങ്ങളിലും മരിച്ച പെണ്‍കുട്ടിയെയും പ്രതിയേയും കണ്ടു എന്നു പോലീസ് പറഞ്ഞതിനാല്‍ ഇവർ ഒളിച്ചോടിയെന്നാണ് കരുതിയതെന്നും ശരത് പറയുന്നു.എന്നാല്‍ പോലീസിന്റെ തെറ്റായ വിവരങ്ങള്‍ കാരണം കുടുംബത്തിന് ലഭിച്ചത് മൂന്നുദിവസം പഴക്കം ചെന്ന ചിത്രപ്രിയയുടെ മൃതദേഹമാണെന്നും അദ്ദേഹം ആരോപിച്ചു.