മുംബൈയില്‍ മലയാളി യുവാവിനെ ഒൻപതംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
മുംബൈയില്‍ മലയാളി യുവാവിനെ ഒൻപതംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശികളായ വേണുഗോപാലൻ നായർ-രേണുക ദമ്പതികളുടെ മകൻ വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്.താനെ ശാസ്ത്രിനഗറിന് സമീപമുള്ള ശിവജിനഗറില്‍ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ ഒൻപതംഗ സംഘം പിന്നില്‍നിന്നും വെട്ടിവീഴ്ത്തിയശേഷം മരണം ഉറപ്പാക്കിയ പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു
മുംബൈ : മുംബൈയില്‍ മലയാളി യുവാവിനെ ഒൻപതംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശികളായ വേണുഗോപാലൻ നായർ-രേണുക ദമ്പതികളുടെ മകൻ വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്.താനെ ശാസ്ത്രിനഗറിന് സമീപമുള്ള ശിവജിനഗറില്‍ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ ഒൻപതംഗ സംഘം പിന്നില്‍നിന്നും വെട്ടിവീഴ്ത്തിയശേഷം മരണം ഉറപ്പാക്കിയ പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു . താനെയില്‍ മിനറല്‍ വാട്ടർ ബിസിനസ് നടത്തുന്ന വിഷ്ണു ശനിയാഴ്ച രാത്രി സുഹൃത്തുക്കളില്‍ ഒരാളുടെ പ്രേമബന്ധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നു.
തുടർന്ന് തർക്കം പരിഹരിക്കാൻ വർത്തക് നഗർ പൊലീസ് സ്റ്റേഷനില്‍ പോയതായും റിപ്പോർട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രശ്നം പറഞ്ഞുതീർത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അവിവാഹിതനാണ് വിഷ്ണു. വീണയാണ് ഏക സഹോദരി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.