കാനഡയിലെ താമസസ്ഥലത്ത് മലയാളി യുവതി മരിച്ചനിലയില്‍

കാനഡയില്‍ കൊല്ലം ഇരവിപുരം സ്വദേശിനി മരിച്ചനിലയില്‍. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാൻസിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്.

 

താമസസ്ഥലത്തെ ടോയ്‌ലറ്റില്‍ മൃതദേഹം കണ്ടത്

കാനഡയില്‍ കൊല്ലം ഇരവിപുരം സ്വദേശിനി മരിച്ചനിലയില്‍. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാൻസിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്.ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ടോയ്‌ലറ്റില്‍ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. തിങ്കളാഴ്ചയും അമ്മ രജനിയുമായി അനീറ്റ ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്നുവെന്നും പറഞ്ഞിരുന്നു. കാനഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.