മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര
19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും പ്രഖ്യാപിച്ചു.
ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.
രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിക്കുന്നത്. റിട്ട.കേണല്‍ എ കെ വാസുദേവനാണ് തരുണിന്റെ പിതാവ്. 19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിന് കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു. കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗിനും കത്വവ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മു കശ്മീര്‍ പൊലീസിലെ 6 ഉദ്യോഗസ്ഥര്‍ക്കും കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു.