മോഡലിങ്ങിന്റെ മറവില്‍ മലയാളി പെണ്‍കുട്ടികളെ വിദേശ സെക്‌സ്‌റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരയാക്കിയ കേസ് ; മുഖ്യ പ്രതി സിന്ധു 

നിലവില്‍ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്

 

മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്താണ് പ്രതി യുവതികളെ പ്രലോഭിപ്പിച്ചത്..

മോഡലിങ്ങിന്റെ മറവില്‍ മലയാളി പെണ്‍കുട്ടികളെ വിദേശ സെക്‌സ്‌റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരയാക്കിയ കേസില്‍ മുഖ്യപ്രതി സിന്ധു ആണെന്ന് പൊലീസ്. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ്. മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായിയില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കകയും വിസയടക്കം നല്‍കിയതും സിന്ധു ആണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്താണ് പ്രതി യുവതികളെ പ്രലോഭിപ്പിച്ചത്..

നിലവില്‍ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ദുബായില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ പിടിയിലായത്. കേസില്‍ ഇനി പിടികൂടാന്‍ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബായില്‍ ഉള്ള രണ്ടു പേരെയും നാട്ടില്‍ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുംബൈയില്‍ പിടിയിലായ സിന്ധുവിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. മൂംബൈയില്‍ നിന്നും ദില്ലിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലാകുന്നത്. സിന്ധുവിനെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങള്‍ക്കും ഈ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.