ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം; പ്രതി കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്ത്
മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്.കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താൻ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മെയ് 12 ന് സുഹൃത്തുക്കളുടെ താമസ സ്ഥലത്തുവെച്ചാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.പെണ്‍കുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാർട് ടൈം ജോലി ചെയ്തിരുന്നു
ബംഗളൂരു: മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്.കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താൻ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവം വാർത്തയായതോടെ കർണാടക പോലീസ് വിഷയത്തില്‍ ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാൻ വൈകിയതില്‍ വിശദീകരണം തേടി. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്.
കേസ് മഡിവാളയില്‍ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ ചുമതലയും നല്‍കി കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.
മെയ് 12 ന് സുഹൃത്തുക്കളുടെ താമസ സ്ഥലത്തുവെച്ചാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.പെണ്‍കുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാർട് ടൈം ജോലി ചെയ്തിരുന്നു. ശരീര സുഖമില്ലാതെ താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം കയറി വന്ന ഹൈനസ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്തായിരുന്നു ഹൈനസിന്റെ ക്രൂരത. തുടർന്ന് അടുത്ത ദിവസം തന്നെ മഡിവാള പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ ആദ്യം പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. പരാതി നല്‍കാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അപമാനിച്ചാണ് വിട്ടതെന്നും ഇവർ വെളിപ്പെടുത്തിഅതേസമയം പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.