സിക്കിമില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ അപകടം, മലയാളി ജിയോളജിസ്റ്റിനെ കാണാതായി
സയന്‍സ് വ്‌ലോഗര്‍ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് സിക്കിമില്‍ നിന്നും ലഭിച്ച വിവരം.
തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്.
സിക്കിമിലെ നാംചിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍, മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി. മണര്‍കാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) അപകടത്തെ തുടര്‍ന്ന് കാണാതായത്. 2010 മുതല്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്. നിലവില്‍ റിമോട്ട് സെന്‍സിംഗ് വിഭാഗം മാനേജറാണ്. തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം.
തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്. അനീഷിന്റെ മാതാപിതാക്കള്‍ മാത്രമാണ് നിലവില്‍ കോട്ടയത്തെ വീട്ടിലുള്ളത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദുബായിലുള്ള സഹോദരനുംഅനീഷിന്റെ ഭാര്യ സംഗീതയും ദില്ലിയിലെത്തിയിട്ടുണ്ട്. സയന്‍സ് വ്‌ലോഗര്‍ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് സിക്കിമില്‍ നിന്നും ലഭിച്ച വിവരം.