യുകെയില്‍ മലയാളി ഡോക്ടര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
യുകെയില്‍ മലയാളി ഡോക്ടർ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ . സംഭവത്തില്‍ 58 കാരനായ ഭർത്താവിനെ ബ്രിട്ടിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു.യുകെയിലെ മില്‍ട്ടണ്‍ കീൻസില്‍ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോണാണ് കൊല്ലപ്പെട്ടത്
Updated: May 27, 2026, 13:34 IST
യുകെയില്‍ സ്കിൻ കാൻസർ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.
യുകെയില്‍ മലയാളി ഡോക്ടർ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ . സംഭവത്തില്‍ 58 കാരനായ ഭർത്താവിനെ ബ്രിട്ടിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു.യുകെയിലെ മില്‍ട്ടണ്‍ കീൻസില്‍ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോണാണ് കൊല്ലപ്പെട്ടത് .യുകെയില്‍ സ്കിൻ കാൻസർ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.
ഞായറാഴ്ച വൈകുന്നേരമാണ് മില്‍ട്ടണ്‍ കീൻസിലെ വൂള്‍വർട്ടണില്‍ ഈസ്റ്റ് മൂർ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ച് ഭർത്താവ് പൊലീസിന്റെ പിടിയിലാകുന്നത്.
വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍