മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ പി. അനുശ്രീ (25) ആണ് മരിച്ചത്. ർണാടകയിലെ ഉൻസൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ.
Aug 12, 2026, 17:12 IST
കാസർഗോഡ്: മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ പി. അനുശ്രീ (25) ആണ് മരിച്ചത്. ർണാടകയിലെ ഉൻസൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. ഉൻസൂരിലെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വരുന്ന ഡിസംബറിൽ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
നീലേശ്വരത്ത് മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തുന്ന കെ. ചന്ദ്രൻ - റീന ദമ്പതികളുടെ മകളാണ് അനുശ്രീ. രണ്ടുമക്കളുള്ള ചന്ദ്രന്റെ ഇളയ മകൾ പി. ശ്രീലക്ഷ്മി കേരള പൊലീസ് കോച്ചിംഗ് വിദ്യാർത്ഥിനിയാണ്.