മലയാള കാവ്യസാഹിതി സംസ്ഥാന കവിതാ പുരസ്കാരം കണ്ണൂർ സ്വദേശി കെ.വി.മെസ്നക്ക്

കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ) സംസ്ഥാന കവിതാ പുരസ്കാരത്തിന്  കണ്ണൂർ സ്വദേശിയായ കെ.വി. മെസ്നയുടെ 'വിരൽ സദ്യ' എന്ന കവിത തിരഞ്ഞെടുത്തു.
 

 കണ്ണൂർ :  കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ) സംസ്ഥാന കവിതാ പുരസ്കാരത്തിന്  കണ്ണൂർ സ്വദേശിയായ കെ.വി. മെസ്നയുടെ 'വിരൽ സദ്യ' എന്ന കവിത തിരഞ്ഞെടുത്തു. കവിയും നിരൂപകനുമായ ഡോ. ദേശമംഗലം  രാമകൃഷ്ണൻ,കവിയും നോവലിസ്റ്റുമായ ഡോ. കെ.പി സുധീര, കലാ സാഹിത്യ നിരൂപകൻ കാവാലം അനിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരത്തിനായി മെസ്നയെ തിരഞ്ഞെടുത്തത്.

ജനുവരി 10 ന് കോട്ടയത്ത് വെച്ച് നടക്കുന്ന മകാസ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദിയിൽ വെച്ച് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ പുരസ്ക‌ാരം സമ്മാനിക്കും. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്‌നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത സ്കൂ‌ൾ കുട്ടികൾക്ക് പഠിക്കാനായി സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സംസ്‌ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുര സ്‌കാരവും മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം കരസ്‌ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി.മെസ്‌മറിൻ്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.