താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും,  മലയാള സിനിമയിലെ മുൻനിര താരങ്ങൾക്ക് എതിരെ മൊഴി ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടറിൽ ഉള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.  മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവർഗ്രൂപ്പുണ്ടെന്നും അവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
പരാതി പരിഹാര സംവിധാനങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ഇടമാണ് സിനിമാ വ്യവസായം.വ്യവസായത്തെ നിയന്ത്രിക്കുന്ന ഒരുപിടി നിര്‍മ്മാതാക്കളും സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും അടങ്ങുന്ന ഒരു ശക്തി ബന്ധമാണ് മലയാള ചലച്ചിത്ര വ്യവസായത്തിനുള്ളത്.

അധികാര ബന്ധമുള്ള ആരെങ്കിലും ലൈംഗികാതിക്രമം നടത്തുമ്പോള്‍, സംഭവം നടന്ന പ്രത്യേക സിനിമയില്‍ നിന്ന് മാത്രമല്ല, മറ്റുള്ള എല്ലാ സിനിമകളില്‍ നിന്നും പുറത്താക്കപ്പെടുമെന്നതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഭയമാണ്.

മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്. അവര്‍ മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ നിയന്ത്രിക്കുകയും, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു.

പരാതി കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഐസിസിയുടെ ഭാഗമായവരില്‍ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില്‍ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.