മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാള പുരസ്‌കാരങ്ങൾ വിതരണംചെയ്തു
മലയാളപുരസ്‌കാര സമിതി ഏർപ്പെടുത്തിയ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: മലയാളപുരസ്‌കാര സമിതി ഏർപ്പെടുത്തിയ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്, ചെറുന്നിയൂര്‍ ജയപ്രസാദ്, വാസന്‍, ജനു ആയിച്ചാന്‍കണ്ടി എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.
ബ്ലെസി -(മികച്ച സംവിധായകന്‍ ആടുജീവിതം), മമിത ബൈജു (ജനപ്രിയ നടി പ്രേമലു),രാഹുല്‍ സദാശിവന്‍ (മികച്ച ജനപ്രിയ സിനിമ ഭ്രമയുഗം), അരുണ്‍ നാരായണ്‍ (മികച്ച ചലച്ചിത്ര നിര്‍മാതാവ് ചാവേര്‍, തലവന്‍), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം), അല എസ് നയന(മന്ദാകിനി,ഗോളം), മാനുഷി ഖൈര്‍(അന്വേഷിപ്പിന്‍ കണ്ടെത്തും ), സുരഭി സുഭാഷ് (ആദച്ചായി), അജയ് ജോസഫ് (ആഴം) എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി.
മറ്റുപുരസ്കാരങ്ങൾ
കെ.ആര്‍ ഗോകുല്‍ പുതുമുഖ നടന്‍ (ആടുജീവിതം), നേഹ നസ്‌നീന്‍ പുതുമുഖ നടി (ഖല്‍ബ് ),ആനന്ദ് മധുസൂദനന്‍ തിരക്കഥ (വിശേഷം),നഹാസ് നാസ്സര്‍ നവാഗത സംവിധായകന്‍ (അഡിയോ അമിഗോസ് ), അജയന്‍ ചാലിശ്ശേരി കലാസംവിധാനം (മഞ്ഞുമ്മല്‍ ബോയ്‌സ് ), ഹരിതാ ബാലകൃഷ്ണന്‍ ഗായിക (രജനി),ഐസ ഹസ്സന്‍ ബാല നടി (തലവന്‍),സുദര്‍ശനന്‍ വര്‍ണ്ണം (പരസ്യകല), വി.വി ജോസ് (കഥാപ്രസംഗം), വി. ജെ മാത്യൂസ് വന്യംപറമ്പില്‍ (നോവല്‍), ശ്രീജ അനില്‍കുമാര്‍ (കവിത), ഗോപിനാഥ് പനങ്ങാട് (ഹാസ്യ സാഹിത്യം ),ഷാജി ഇടപ്പള്ളി (മാധ്യമരംഗം ), സി ഐ സി സി ജയചന്ദ്രന്‍ (സാംസ്‌കാരിക പ്രവര്‍ത്തകന്‍) ഉഷ കണവിള്ളില്‍ (വിദ്യാഭ്യാസ പ്രവര്‍ത്തക),ഡോ. ദിവ്യ സുനില്‍ (ആയ്യൂര്‍വേദ ഡോക്ടര്‍),സല്‍ഹ ബീഗം (ജീവകാരുണ്യ പ്രവര്‍ത്തക), സത്കല വിജയന്‍ (ബഹുമുഖ പ്രതിഭ ), പി ആര്‍ അജാമളന്‍ (പ്രകൃതി സംരക്ഷകന്‍), ജെന്‍സില്‍ വര്‍ഗ്ഗീസ് (നവമാധ്യമ രംഗം),ഡെന്നി എസ്.കോളെങ്ങാടന്‍ (സംഘാടകന്‍ ), നിമിഷ രാമചന്ദ്രന്‍ (കവിതാ രചന), രാജേഷ് ബാബു ടി. വി (വാഹന വില്‍പ്പന രംഗത്തെ മലയാളത്തിലെ ആദ്യ പുസ്തകം.