മലപ്പുറത്ത് സൈനികൻ കിണറ്റിൽ വീണ് മരിച്ചു
കൂറ്റമ്പാറയിൽ മുൻ സൈനികൻ കിണറ്റിൽ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്
Apr 29, 2026, 11:45 IST
മലപ്പുറം: കൂറ്റമ്പാറയിൽ മുൻ സൈനികൻ കിണറ്റിൽ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് ജോസിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം പൊന്നാനി ഹാർബറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.