മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടന്‍കുഴി സ്വദേശി സുബിന്‍ ബാബു(26)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Updated: Sep 11, 2026, 10:45 IST
ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം
മലപ്പുറം: മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടന്‍കുഴി സ്വദേശി സുബിന്‍ ബാബു(26)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസമാണ് മോര്‍ഫിങ് കേസില്‍ പ്രതിയായ സുബിന്‍ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്.
തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി മലപ്പുറത്തെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മൊബൈല്‍ ടെക്‌നീഷ്യനായി ജോലിചെയ്യുന്നയാളാണ് സുബിന്‍ ബാബു.
മലപ്പുറത്തെ വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.