സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ച് സമസ്ത

പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജിന്റെ കീഴില്‍ സര്‍വകലാശാല സ്ഥാപിക്കാനാണ് തീരുമാനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. 

 
samastha private college

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കാനാണ് സമസ്ത എ പി വിഭാഗത്തിന്റെ തീരുമാനം

മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജിന്റെ കീഴില്‍ സര്‍വകലാശാല സ്ഥാപിക്കാനാണ് തീരുമാനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. 

നേരത്തെ സമസ്ത എപി വിഭാഗവും സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കാനാണ് സമസ്ത എ പി വിഭാഗത്തിന്റെ തീരുമാനം. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 

ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന് കീഴില്‍ നടന്നു വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ ഏകോപിപ്പിക്കുകയും സര്‍വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുകയും ചെയ്യും.