മലപ്പുറത്ത് പൂജാരി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍
മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരിയെയാണ് ക്ഷേത്രക്കുളത്തി ല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ് മരിച്ചത്.
Updated: Dec 18, 2025, 14:06 IST
അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരിയെയാണ് ക്ഷേത്രക്കുളത്തി ല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.