മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു
പടിഞ്ഞാറ്റുമുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശിയും നിലവിൽ പടിഞ്ഞാറ്റുമുറിയിൽ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് പനമ്പറ്റക്കടവിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
മലപ്പുറം: പടിഞ്ഞാറ്റുമുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശിയും നിലവിൽ പടിഞ്ഞാറ്റുമുറിയിൽ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് പനമ്പറ്റക്കടവിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ സിബിനയും മൂന്ന് മക്കളും ഒരു ബന്ധുവും ഉൾപ്പെടെ അഞ്ചംഗസംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം ഉണ്ടായത്. അഞ്ചുപേരും ഒഴുക്കിൽപ്പെട്ടതുകണ്ട് ഓടിയെത്തിയ നാട്ടുകാർ മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, അപ്പോഴേക്കും സിബിനയും സിയാനും വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയിരുന്നു.
ഉടൻതന്നെ ഇരുവരെയും കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.