മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു
മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം.വെള്ളിമല സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം.വെള്ളിമല സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.വെള്ളിമല പുതുക്കുടി വീട്ടിൽ അലിയുടെ മകൻ റഹീസ് (20), ആലിക്ക പറമ്പിൽ വീട്ടിൽ അസീസിന്റെ മകൻ സിയാദ് (18), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്താഹ് (19), സൽമാനുൽ ഫാരിസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാർത്ഥികൾ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ സിപിആർ നൽകി. എന്നാൽ നാല് വിദ്യാർത്ഥികൾ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.