മലപ്പുറത്ത് തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ടിപ്പറുമായി കൂട്ടിയിടിച്ച് അപകടം ; രണ്ടുപേർ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തീർത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, യാത്രക്കാരി പാലക്കാട് മുർകശംകുന്ന് സ്വദേശി രമണി (60) എന്നിവരാണ് മരിച്ചത്.

 

 കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തീർത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, യാത്രക്കാരി പാലക്കാട് മുർകശംകുന്ന് സ്വദേശി രമണി (60) എന്നിവരാണ് മരിച്ചത്.

പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ പത്തോളം പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അപകടസമയത്ത് ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്നുപേരും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.