മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം ; ദമ്പതികള്‍ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

 

 മലപ്പുറത്ത് കാര്‍ ലോറിയിലിടിച്ച് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്. അർദ്ധരാത്രി 12 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ അമിതവേഗതയിൽ വന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചത്.