മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു

 മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നിലായി നിര്‍ത്തിയിരുന്ന സ്കൂട്ടറിന് പിന്നിലാണ് ടിപ്പർ വന്നിടിച്ചത്. നാട്ടുകാര്‍ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഗുരുതരമായി പരിക്കേറ്റ സജാസിനെ രക്ഷിക്കാനായില്ല.