വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ ; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  ബുധനാഴ്ച വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ ഈ ജില്ലകളില്‍ പ്രത്യേക അലര്‍ട്ടുകള്‍ ഇല്ല.
 

 തിരുവനന്തപുരം : ബുധനാഴ്ച വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ ഈ ജില്ലകളില്‍ പ്രത്യേക അലര്‍ട്ടുകള്‍ ഇല്ല.

യെല്ലോ അലര്‍ട്ട്

    19/08/2026 : കണ്ണൂര്‍, കാസര്‍കോട്

പൊതു അലര്‍ട്ടുകള്‍ ഇങ്ങനെ

റെഡ് അലര്‍ട്ട്: 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട്: 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിശക്തമായ മഴ.

യെല്ലോ അലര്‍ട്ട്: 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.

ഗ്രീന്‍ അലര്‍ട്ട്: 24 മണിക്കൂറില്‍ 15.6 മില്ലി മീറ്റര്‍ മുതല്‍ 64.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന അവസ്ഥയാണ് നേരിയതോ മിതമോ ആയ പെയ്ത്ത്. ഈ സാഹചര്യത്തില്‍ പ്രത്യേക അലര്‍ട്ട് ഉണ്ടാകില്ല.