ക്ഷേത്ര ജീവനക്കാര്‍ക്ക് ഉത്സവബത്ത അനുവദിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ്
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് 2025-ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാർക്ക് പരമാവധി 3,500 രൂപയും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജീവനക്കാരുടെ ഡിയർനെസ് അലവൻസ് (ഡി.എ) വർദ്ധനയും ബോർഡ് തീരുമാനിച്ചു
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് 2025-ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാർക്ക് പരമാവധി 3,500 രൂപയും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.മതിയായ വരുമാനമില്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭ്യമാക്കും.
ഇതിനൊപ്പം, മാനേജ്മെന്റ് ഫണ്ടില്‍ നിന്നുള്ള കുടിശ്ശിക ശമ്ബളങ്ങള്‍ നല്‍കുന്നതിനായി സർക്കാർ രണ്ടാം ഗഡുവായി 5.22 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ശമ്ബള കുടിശ്ശിക തീർപ്പാക്കുന്നതിനൊപ്പം ഉത്സവബത്ത നല്‍കുന്നതിനായി ബോർഡ് സ്വന്തം ഫണ്ടില്‍ നിന്നുമുള്ള 5 കോടി രൂപ കൂടി മാറ്റിവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ഡിയർനെസ് അലവൻസ് (ഡി.എ) വർദ്ധനയും ബോർഡ് തീരുമാനിച്ചു. മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും സൂപ്പർ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെയും ഡി.എ 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തി. ഒന്നുമുതല്‍ നാലുവരെ ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഡി.എ 19 ശതമാനത്തില്‍ നിന്ന് 23 ശതമാനമാക്കി വർദ്ധിപ്പിച്ചു. വിരമിച്ച ക്ഷേത്ര ജീവനക്കാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കും ലഭിക്കുന്ന ഉത്സവബത്തയും 1,500 രൂപയില്‍ നിന്ന് 1,750 രൂപയായി വർദ്ധിപ്പിച്ചു