ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: കെ.എസ്.ഇ.ബി ചെയർമാനായി എന്‍. എൻ. പ്രശാന്ത്; കെ.ആർ. ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറി

സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ നീക്കി. എൻ. എൻ. പ്രശാന്തിനെയാണ് പുതിയ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.ആർ. ജ്യോതിലാലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായും ചുമതലപ്പെടുത്തി.

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ നീക്കി. എൻ. എൻ. പ്രശാന്തിനെയാണ് പുതിയ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.ആർ. ജ്യോതിലാലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായും ചുമതലപ്പെടുത്തി.

മറ്റ് പ്രധാന വകുപ്പുകളിലും പ്രമുഖ ഉദ്യോഗസ്ഥർക്ക് മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പ് സെക്രട്ടറിയായ മിൻഹാജ് ആലത്തെ ധനകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പിന്റെ ചുമതലയിൽ നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് അനീഷിന് നൽകി. ഷർമിള മേരി ജോസഫിന് ഗതാഗത വകുപ്പിന്റെ പുതിയ ചുമതല കൈമാറി. എം. ബീനയാണ് പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി.