അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ നിയന്ത്രണം 

 

തൃശൂർ: സേലം റെയിൽവേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് ട്രെയിൻ ഗതാഗത്തിൽ മാറ്റം. താത്കാലിക മാറ്റം വരുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. 

മാറ്റമുണ്ടാകുന്ന ട്രെയിൻ സർവ്വീസുകൾ ഇവയാണ്....

ഒക്‌ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ എറണാകുളത്തു നിന്നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിൻ (18190) പോത്തനൂർ ജങ്ഷൻ, കോയമ്പത്തൂർ ജംഗ്ഷൻ വഴി തിരിച്ചു വിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിന് കോയമ്പത്തൂർ ജംഗ്ഷനിൽ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

സേലം ഡിവിഷന് കീഴിലെ മേഖലകളിൽ ഒകേ്ടാബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ എറണാകുളം ജങ്ഷൻ ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിനിന് (18190) 50 മിനുട്ടും ആലപ്പുഴ ധൻബാദ് എക്‌സ്പ്രസ് ട്രെയിനിന് (13352) 45 മിനുട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.