അറ്റകുറ്റപ്പണി ; കേരളത്തിലേക്കുള്ളതടക്കം അഞ്ച് ട്രെയിനുകളുടെ സർവീസിൽ മാറ്റം

ചെന്നൈ ഡിവിഷനിലെ അരക്കോണം ജങ്ഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിൻ്റെ ഭാഗമായി വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വിവിധ ദിവസങ്ങളിലായാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

 

പല ട്രെയിനുകളുടെയും സമയക്രമം പുതുക്കുകയും, ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

പാലക്കാട്‌: ചെന്നൈ ഡിവിഷനിലെ അരക്കോണം ജങ്ഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിൻ്റെ ഭാഗമായി വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വിവിധ ദിവസങ്ങളിലായാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

ഇതിൻ്റെ ഭാഗമായി പല ട്രെയിനുകളുടെയും സമയക്രമം പുതുക്കുകയും, ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കും മംഗളൂരിലേക്കുമുള്ള ട്രെയിനുകളെ ഇത് ബാധിക്കും. യാത്രക്കാർ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.പുതുക്കിയ സമയക്രമം

ട്രെയിൻ നമ്പർ 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: 2026 ജൂൺ 21 മുതൽ 28 വരെ (21, 22, 23, 24, 25, 26, 27, 28 തീയതികളിൽ) ഉച്ചയ്ക്ക് 13.25-ന് ചെന്നൈയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഒരു മണിക്കൂർ 15 മിനിറ്റ് വൈകി ഉച്ചയ്ക്ക് 14.40-ന് ആയിരിക്കും യാത്ര തിരിക്കുക.

ട്രെയിൻ നമ്പർ 12697 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: 2026 ജൂൺ 28-ന് വൈകുന്നേരം 15.10-ന് ചെന്നൈയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഈ ട്രെയിൻ ഒരു മണിക്കൂർ 30 മിനിറ്റ് വൈകി വൈകുന്നേരം 16.40-ന് പുറപ്പെടും.ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: 2026 ജൂൺ 28-ന് വൈകുന്നേരം 15.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഒരു മണിക്കൂർ 30 മിനിറ്റ് വൈകി 16.50-ന് ആയിരിക്കും യാത്ര ആരംഭിക്കുക.

ഭാഗികമായി റദ്ദാക്കിയവ

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്: 2026 ജൂൺ 27-ന് മംഗളൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കാട്പാടി ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന് കാട്പാടിക്കും ഡോ. എംജിആർ ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല.