കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല

വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സര്‍വകലാശാലയുടെ നിര്‍ദ്ദേശം. 
 

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി. ഇതോടെ, ഇന്നലെയും ഇന്നുമായി സര്‍വകലാശാലയില്‍ നടക്കുന്ന UG, PG ഓപ്പണ്‍ കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സര്‍വകലാശാലയുടെ നിര്‍ദ്ദേശം. 

സെമസ്റ്റര്‍ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസില്‍ തിരിച്ചെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കും നിര്‍ദ്ദേശം ബാധകമാകും. മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍വകലാശാല നടപടിയെന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു. അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവദാസന്‍ എംപി കത്തയച്ചു