എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകും, മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മധുവിന്റെ മാതാവും സഹോദരിയും
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മാതാവും സഹോദരിയും നിയമസഭാ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മധു വധക്കേസിന്റെ നിയമപരമായ തുടർനടപടികളിലും കേസ് നടത്തിപ്പിലും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മാതാവും സഹോദരിയും നിയമസഭാ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മധു വധക്കേസിന്റെ നിയമപരമായ തുടർനടപടികളിലും കേസ് നടത്തിപ്പിലും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കൂടിക്കാഴ്ചയ്ക്കിടെ, തങ്ങൾക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് പിണറായി സർക്കാർ നൽകിയ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.
പരാതി അടിയന്തരമായി റവന്യൂ-തദ്ദേശ വകുപ്പുകൾ വഴി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. മധുവിന്റെ കുടുംബത്തിന്റെ നിയമപോരാട്ടങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്കും സ്പെഷ്യൽ പ്രൊസിക്യൂട്ടർക്കും നിർദ്ദേശം നൽകുമെന്നും സൂചനയുണ്ട്.