ഇനിയും പരാതികള്‍ വരുമെന്ന് എം എ ഷഹനാസ്; രാഹുല്‍ ഒരു സീരിയല്‍ റേപ്പിസ്റ്റ് സ്വഭാവമുള്ളയാളെന്ന് ഹണി ഭാസ്‌കരന്‍
അധികാരവും പണവും കൊണ്ട് സ്ത്രീകളെ ചൂഷണം ചെയ്യാമെന്ന് കരുതേണ്ടെന്നും ഷഹനാസ് പറഞ്ഞു.
പരാതി പറയുന്നവര്‍ക്കെതിരെ ഇപ്പോഴും അധിക്ഷേപം തുടരുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അതിജീവിതകള്‍ക്കും പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ കഴിയാത്തവര്‍ക്കും ധൈര്യം നല്‍കുന്ന നടപടിയെന്ന് കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. ഇപ്പോഴത്തെ അറസ്റ്റ് രാഹുല്‍ അര്‍ഹിക്കുന്ന നിയമനടപടിയാണെന്നും രാഹുലിനെതിരെ ഇനിയും പരാതികള്‍ വരുമെന്നും ഷഹനാസ്
രാഹുലിനെതിരെ പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഗുരുതര അധിക്ഷേപങ്ങള്‍ താന്‍ ഏറ്റുവാങ്ങി. പരാതി പറയുന്നവര്‍ക്കെതിരെ ഇപ്പോഴും അധിക്ഷേപം തുടരുകയാണ്. അധികാരവും പണവും കൊണ്ട് സ്ത്രീകളെ ചൂഷണം ചെയ്യാമെന്ന് കരുതേണ്ടെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന് ഇപ്പോള്‍ ഒരു രാഷ്ട്രീയവുമില്ല. രാഹുല്‍ വിഷയത്തിലും രാഷ്ട്രീയമില്ല. രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും. രാഹുലിനെ അനുകൂലിക്കുന്ന നേതാക്കള്‍ ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസിലെ സ്ത്രീകള്‍ പരാതിയുമായി വരുമെന്ന് തോന്നുന്നില്ല. ഇരകളുണ്ട് എന്ന് തനിക്കറിയാം. അവര്‍ വരും ദിവസങ്ങളില്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷഹനാസ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഷഹനാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരെ ആദ്യ പരാതി ഉയര്‍ന്നതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. അന്ന് ഷാഫി പറമ്പിലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ അവഗണിച്ചെന്നും ഷഹനാസ് പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ ഏറ്റവും ഉചിതമായ നടപടി ആയാണ് രാഹുലിന്റെ അറസ്റ്റിനെ കാണുന്നതെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരന്‍ പ്രതികരിച്ചു. രാഹുല്‍ അറസ്റ്റിലെന്ന സന്തോഷവാര്‍ത്ത കേട്ടാണ് ഇന്ന് കണ്ണുതുറന്നത്. രാഹുല്‍ ഒരു സീരിയല്‍ റേപ്പിസ്റ്റ് സ്വഭാവമുള്ളയാളാണ്. റേപ്പുകളെല്ലാം ഒരേ പാറ്റേണില്‍ ഉള്ളതാണ്. സ്ത്രീകളുടെ സാഹചര്യം ചൂഷണം ചെയ്തായിരുന്നു പീഡനം. മൃഗങ്ങള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് രാഹുല്‍ ചെയ്തത്. രാഹുലിനെ മനുഷ്യനായി കാണാന്‍ കഴിയില്ല. രാഹുലിന്റെ ഇരകളെയോര്‍ത്ത് വേദന തോന്നുന്നുവെന്നും ഹണി ഭാസ്‌കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.