ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലെ ലിങ്ക് വ്യാജം ; വന്‍ തട്ടിപ്പെന്ന് മുന്നറിയിപ്പ്

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലുലുവിന്റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക.

 

ലുലു വാര്‍ഷികത്തിന്റെ ഭാഗമായി സമ്മാനം നല്‍കുന്നു എന്ന പേരിലാണ് വാട്‌സാപ്പില്‍ ഓണ്‍ലൈന്‍ ലിങ്കുകള്‍ പ്രചരിക്കുന്നത്.

ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനം നല്‍കുന്നു പേരിലും വ്യാജ പ്രചരണം. ഓണ്‍ലൈന്‍ ലിങ്കുകള്‍ കേന്ദ്രീകരിച്ച് തുടരുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ലുലു വാര്‍ഷികത്തിന്റെ ഭാഗമായി സമ്മാനം നല്‍കുന്നു എന്ന പേരിലാണ് വാട്‌സാപ്പില്‍ ഓണ്‍ലൈന്‍ ലിങ്കുകള്‍ പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ലുലു അധികൃതര്‍ അറിയിച്ചു.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലുലുവിന്റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക. ലുലു മാളിന്റെയും ചെയര്‍മാന്‍ എം എ യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളില്‍ ദുരുപയോഗം ചെയതിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ഇരുപതിനായിരം രൂപ സമ്മാനം ലഭിക്കുമെന്നാണ് പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുള്‍പ്പടെ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ സമ്മാനാര്‍ഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമാണ്.

ഇരുപതിനായിരം രൂപ ലഭിച്ചതായും കാണിക്കും. ഇനി ഇത് ലഭിക്കുന്നതിനായി ഇതേ സന്ദേശം അവര്‍ പറയുന്ന ആപ്പുകളിലെ 5 ഗ്രൂപ്പുകളില്‍ 20 പേര്‍ക്ക് പങ്കിടണം എന്നാണ് പിന്നീട് അവശ്യപ്പെടുക. അതിന് ശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാന്‍ സാധിക്കൂകയുള്ളൂ എന്നും കാണിച്ചാണ് തട്ടിപ്പ്. ഇത്തരം വ്യാജ ലിങ്കുകള്‍ക്കും സൈബര്‍ തട്ടിപ്പുകള്‍ക്കുമെതിരെ സൈബര്‍ തട്ടിപ്പുകള്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരത്തില്‍ യാതൊരു വിധ ഓഫറും പ്രഖ്യാപിച്ചിട്ടില്ലെന്നു ലുലു മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.